തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്നു; സിആർപിഎഫ് ജവാന് ദാരുണാന്ത്യം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, May 2019, 10:48 PM IST
crpf jawan died for accidentally firing his own gun in chhattisgarh
Highlights

ഹെഡ്‌കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ പാണ്ഡെയാണ് മരിച്ചത്. 
 

സുക്മ: തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്ന് സിആർപിഎഫ് ജവാന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സുക്മയിലെ തമല്‍വാഡ ക്യാമ്പിലായിരുന്നു സംഭവം. ഹെഡ്‌കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ പാണ്ഡെയാണ് മരിച്ചത്. 

അരവിന്ദ് കുമാറിന്റെ സ്വന്തം സര്‍വ്വീസ് റിവോള്‍വറില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. വായിലൂടെ കടന്ന ബുള്ളറ്റ് തലയോട്ടി പിളര്‍ന്ന് പുറത്തുവരികയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ അരവിന്ദ് മരിച്ചു. ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ് അരവിന്ദ്. 
 

loader