കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി അൻപതുകാരിയെ ഗൂഡല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗൂഡല്ലൂര്‍: കേരള തമിഴ്നാട് അതിർത്തിക്കടുത്തുള്ള ഗൂഡല്ലൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിൽ ആണിവർ ബലാത്സംഗം ചെയ്തതെന്ന് പോലീസ്

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി അൻപതുകാരിയെ ഗൂഡല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക നില തകരാറിലായിരുന്ന ഇവർ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. റേഷൻ കടയുടെ ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ തലയിലും ദേഹത്തും മുറിവുകൾ കണ്ടെത്തി. 

പോസ്റ്റുമോർട്ടത്തിൽ ബലാത്സംഗത്തിന് ഇരയായതായും മനസ്സിലായി. തുടർന്ന് പ്രതികളെ കണ്ടെത്താൻ തേനി എസ് പി പ്രത്യകം സംഘത്തെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ഡോഗ് സ്വാഡിനെ ഉപയോഗിച്ചും പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഗൂഢല്ലൂർ സ്വദേശിയും, കെട്ടിട നിർമാണ തൊഴിലാളികളുമായ അരവിന്ദ് കുമാർ സഹായി 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. 

സംഭവ ദിവസം മദ്യപിച്ച് സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം വച്ചപ്പോൾ കമ്പുകൊണ്ടു തലക്കടിച്ച് വീഴ്ത്തി. ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

YouTube video player

പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു

ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേ‍ർ പൊലീസിന്‍റെ പിടിയിലായി. 

ഇന്നലെ ഉച്ചക്കാണ് നഗരത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്നത്. ഷേണായ് നഗറിലെ ബുള്ള അവന്യൂ റോഡിലായിരുന്നു അരുംകൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അറുമുഖത്തെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലംഗ കൊലയാളി സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം അരിവാളുകൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ബൈക്കുകളിൽ തന്നെ കൊലയാളികൾ രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അറുമുഖത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.