പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്.

കോട്ടയം: വിവാദമായ വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി വീണ്ടും ഒളിവിൽ പോയി. കൊല്ലം കടയ്ക്കൽ സ്വദേശി സുരേഷാണ് ഒളിവിൽ പോയത്. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവിൽ പോയത്. 

പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്. ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലായിരിക്കെയാണ് ഇയാൾ വീണ്ടും ഒളിവിൽ പോയത്. 

കോട്ടയം പ്രത്യേക കോടതിയിൽ കേസിന്‍റെ വിചാരണ നടക്കവേയാണ് ഇയാൾ വീണ്ടും ഒളിവിൽ പോയത്. കേസിൽ നിന്ന് ഇയാളുടെ അഭിഭാഷകൻ നേരത്തെ പിന്മാറിയിരുന്നു. സുരേഷിന്‍റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ട‌ർ അറിയിച്ചു.