Asianet News MalayalamAsianet News Malayalam

പീഡനം ചെറുത്തതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

പീഡനം ചെറുത്ത പതിനേഴുകാരിയുടെ മുഖത്ത് അയല്‍ക്കാരന്‍ ആസിഡ് ഒഴിച്ചു

culprits pour acid on girl face
Author
Patna, First Published Apr 20, 2019, 8:14 PM IST

പാറ്റ്ന: പീഡനം ചെറുത്ത പതിനേഴുകാരിയുടെ മുഖത്ത് അയല്‍ക്കാരന്‍ ആസിഡ് ഒഴിച്ചു. ബീഹാറിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം വീട്ടില്‍ ഉള്ളപ്പോളാണ് സംഭവം. പ്രിന്‍സ് എന്ന യുവാവ് മറ്റ് മൂന്നുപേരുടെ കൂടെ  പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച കയറുകയായിരുന്നു. 

തുടര്‍ന്ന് അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.  ഇത് തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ്  ഒഴിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളിലൊരാളായ പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios