ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം  സ്വദേശിനി ജനനിയാണ് മരിച്ചത്. 

ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ അമ്മ തീകൊളുത്തി കൊന്നു. 17കാരിയായ വാഴ്മംഗലം സ്വദേശിനി ജനനിയാണ് മരിച്ചത്. തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അമ്മ ഉമാമഹേശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ജനനി. യുവാവുമായി പ്രണയത്തിലാവുകയും കൂടെ പോകാന്‍ ജനനി ശ്രമം നടത്തുകയും ചെയ്തിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും ബന്ധം തുടര്‍ന്നതോടെയാണ് അമ്മയെ പ്രകോപിപ്പിച്ചത്.

മകളുടെയും തന്‍റെയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച മഹേശ്വരി തീകൊളുത്തുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഉമാമഹേശ്വരിക്കും ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.