തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളിയിൽ കിടപ്പുരോഗികളായി ഭർതൃമാതാപിതാക്കളെ മർദിച്ച മരുമകളെ അറസ്റ്റ് ചെയ്തു. മർദ്ദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പൊലീസ് നടപടി. 

മല്ലപ്പള്ളി: തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളിയിൽ കിടപ്പുരോഗികളായി ഭർതൃമാതാപിതാക്കളെ മർദിച്ച മരുമകളെ അറസ്റ്റ് ചെയ്തു. മർദ്ദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പൊലീസ് നടപടി. പത്തനംതിട്ട മല്ലപ്പള്ളി നെല്ലിമൂടാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായ മാതാപിതാക്കൾ കിടക്കയിൽ മലമൂത്രവിസർജ്ജനം ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇരുവരേയും പരിചരിക്കാൻ നിയോഗിച്ച് ഹോം നഴ്സ് നോക്കി നിൽക്കെയായിരുന്നു മർദ്ദനം.

ഹോം നഴ്‌സാണ് ഇത് മൊബൈൽ ക്യാമറയിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്. യുവതിയുടെ ഭർത്താവായ വൃദ്ധ ദന്പതികളുടെ മകൻ വീട്ടിൽ ഇല്ലാത്ത നേരത്താണ് സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശപ്രകാരം കീഴ്‌വായ്പ്പൂർ പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.