മൃതശരീരത്തിൽ തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

കൊച്ചി: എറണാകുളം മുനമ്പം കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതശരീരത്തിൽ തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred