ദില്ലി: ദില്ലിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. 

25 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കാര്‍ട്ടൂണ്‍ കണ്ടെത്തി. മാത്രമല്ല, മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ നീല നിറത്തിലുള്ള ഷാള്‍ ചുറ്റിയിട്ടുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഓഫീസര്‍ വേദ് പ്രകാശ് സൂര്യ അറിയിച്ചു.