കോതമംഗലം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതിയും ഭാര്യയും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കീരിത്തോട് സ്വദേശി പ്രജീഷും ഭാര്യയുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്

എറണാകുളം: കോതമംഗലം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതിയും ഭാര്യയും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. കീരിത്തോട് സ്വദേശി പ്രജീഷും ഭാര്യയുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വനം കയ്യേറി നിർമ്മിച്ച പ്രജീഷിന്റെ കട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിവുണ്ട്. ഇതിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രജീഷും ഭാര്യയും അക്രമം അഴിച്ചുവിട്ടത്.

ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രജീഷ് ഓഫീസിലെ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. മൂന്ന് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അതിനിടെ പ്രജീഷിന്റെ ഭാര്യ ഓടി രക്ഷപ്പെട്ടെന്ന് വനംവകുപ്പ് പരാതി നൽകി. സംഭവത്തിൽ ഊന്നുകൽ പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വനം കയ്യേറി നിർമ്മിച്ച പ്രജീഷിന്റെ കട നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിവുണ്ട്. ഇതിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് പ്രജീഷും ഭാര്യയും അക്രമം അഴിച്ചുവിട്ടത്.

ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രജീഷ് ഓഫീസിലെ ജനാലച്ചില്ലുകൾ അടിച്ചു തകർത്തു. മൂന്ന് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.ജി സന്തോഷ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ അർച്ചന, നീനു എന്നിവർക്കാണ് പരിക്കേറ്റത്. പ്രജീഷും ഭാര്യയും അസഭ്യം പറ‍ഞ്ഞെന്നാണ് വനം വകുപ്പ് ഉദ്യോഗ്സഥരുടെ ആരോപണം. പ്രകോപിതനായ പ്രതി തൻ്റെ യൂണിഫോം വലിച്ചു കീറുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.ജി സന്തോഷ് പറഞ്ഞു. സംഭവത്തിനിടെ പ്രജീഷിന്രെ ഭാര്യ ഓടി രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം നടക്കുകയാണ്. വൈദ്യ പരിശേോധനക്ക് ശേഷം പ്രജീഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നര മാസത്തിനിടയില്‍ മുപ്പതിലധികം പിക് അപ്പ് വാനുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

കുറ്റിപ്പുറം: വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ കുറ്റിപ്പുറം പൊലീസ് (Kuttippuram Police) പിടികൂടി. കോയമ്പത്തൂര്‍ സുന്ദരപുരം കാമരാജ് നഗര്‍ സ്വദേശി ഷമീറി (Shameer-42)നെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട പിക് അപ് (Pick up van) മോഷ്ടിച്ചയാളെയാണ് ആലത്തൂര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.

മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്ക് (Tamil nadu) കടത്താന്‍ ശ്രമിക്കവെ വാളയാര്‍ (Valayar) ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 30ലധികം പിക് അപ്പുകള്‍ ഒന്നര മാസത്തിനിടയില്‍ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടക്കാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തില്‍ നിന്ന് വാഹനം മോഷണം പോയത്.

സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെ ആലത്തൂരില്‍ നിന്നും വാഹനം കളവ് പോയതായി വിവരം ലഭിച്ചിരുന്നു. പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണവാഹനവുമായി ഇയാള്‍ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.