കൊച്ചി: പെരുമ്പാവൂരിൽ പൊലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. ഇയാളുടെ പക്കൽ നിന്നും മയക്കു മരുന്നും പിടികൂടി. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റിൻഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ പാലക്കാട്ടു താഴത്തു വച്ച് തണ്ടേക്കാട് സ്വദേശി ആദിൽ ഷായെ വെടിച്ച കേസിലെ പ്രതികളെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴാണ് സംഭവം.  ആശുപത്രി പരിസരത്ത് എത്തിയ റിൻഷാദ് പ്രതികളെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ എസ്ഐ റിൻസ്, സീനിയർ സിപിഒ ഷിബു എന്നിവരെ കയ്യേറ്റം ചെയ്തു. 

തുടര്‍ന്ന്‌ കൂടതലൽ പോലിസെത്തിയാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌.  തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പോക്കറ്റിൽ നിന്ന്  നാല് ഗ്രാം ഹെറോയിനും, കാറിൽ നിന്ന് 108 ഗ്രാം ഹാഷിഷ് ഓയിലും, കത്തിയും പൊലീസിനു ലഭിച്ചു.