കുറുപ്പംപടിയിലെ വീട്ടിൽ ചാരായം വാറ്റിയ പ്രതി പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദിനെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 75 ലിറ്റർ വാഷ് പിടിച്ചെടുത്തു. 

എറണാകുളം: കുറുപ്പംപടിയിലെ വീട്ടിൽ ചാരായം വാറ്റിയ പ്രതി പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദിനെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 75 ലിറ്റർ വാഷ് പിടിച്ചെടുത്തു. വീടിനകത്ത് പ്ലാസ്റ്റിക് വീപ്പയിൽ സൂക്ഷിച്ച നിലയിലായാണ് വാഷ് കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

പ്രതി കുടുംബവുമായി താമസിക്കുന്ന വീടിന് അകലെയുള്ള നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായ നിർമ്മാണം. ആർക്കും സംശയം തോന്നാതിരിക്കാൻ വീടിന് സമീപം കന്നുകാലികളെ വളർത്തുകയും ചെയ്തു. പ്രതി പ്രസാദ് പ്രദേശത്ത് ചാരായ വിൽപ്പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.