പൊലീസ് സ്റ്റേഷിനിലെ ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി പുഴയില്‍ ചാടി മുങ്ങി മരിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം രണ്ട് പേരെ സസ്‌പെൻറ് ചെയ്തു.

തൊടുപുഴ: പൊലീസ് സ്റ്റേഷിനിലെ (police sation) ലോക്കപ്പിൽ നിന്ന് പ്രതി ഇറങ്ങിയോടി പുഴയില്‍ ചാടി മുങ്ങി മരിച്ച (Accused death) സംഭവത്തില്‍ എസ്‌ഐ അടക്കം രണ്ട് പേരെ സസ്‌പെൻറ് (suspension) ചെയ്തു. കേസിൻറെ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഷാഹുല്‍ ഹമീദ്, ജി.ഡി. ചാര്‍ജിലുണ്ടായിരുന്ന സിപിഒ നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിൻറ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജിയാണ് സസ്പെൻറ് ചെയ്തത്. 

പ്രതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തൊടുപുഴ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫിയാണ് (29) തൊടുപുഴയാറ്റില്‍ മുങ്ങി മരിച്ചത്. നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഇന്നലെ അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഷാഫി ജീപ്പിൽ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടിയ ഷാഫി സ്റ്റേഷന് ഇരുപത് മീറ്റർ അകലെയുള്ള പുഴയിലെ പാലത്തിൽ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു. 

ഷാഫിക്കായി ആദ്യം പൊലീസും ഫയർഫോഴ്സും കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നും സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധർ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. പാലത്തിൽ നിന്ന് ചാടി വീണ സ്ഥലത്ത് നിന്നും തന്നെയാണ് ഷാഫിയുടെ മൃതദേഹം വീണ്ടെടുത്തത്. തിരച്ചിൽ സൗകര്യത്തിനായി തൊടുപുഴ ആറിലേക്ക് വെള്ളം എത്തുന്ന മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചിരുന്നു.