പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദില്ലി: പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ഗിത്തോർണി ഗ്രാമത്തിലെ വീട്ടിലാണ് ദില്ലി പൊലീസില് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് മക്കളെ അബോധാവസ്ഥയില്‍ വീട്ടിലെ കുളിമുറിയില്‍ നിന്നും കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്ട വൈകിട്ടാണ് സംഭവം. അയല്‍വാസി വീട്ടിലെത്തി വിളിച്ചിട്ടും വിളി കേള്‍ക്കാതെ വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അകത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു വാതില്‍. പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദമ്പതിമാരുടെ രണ്ട് ആൺമക്കളെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. പൊലീസ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂത്ത കുട്ടിയുടെ നില തരണം ചെയ്തിട്ടുണ്ട്. ഇളയ മകന്‍ അത്യാസന്ന നിലയിലാണ്. 2014 ലാണ് പൊലീസുദ്യോഗസ്ഥന്‍റെ വിവാഹം നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.