Asianet News MalayalamAsianet News Malayalam

ലീലാ പാലസില്‍ 23 ലക്ഷം രൂപയുടെ ബില്ല് നല്‍കാതെ മുങ്ങിയയാള്‍ പിടിയില്‍; അറസ്റ്റിലായത് കര്‍ണാടകയില്‍ നിന്ന് 

യുഎഇ രാജകുടുംബത്തിലെ അടുത്ത ജീവനക്കാരനെന്ന പേരിലായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ദീര്‍ഘകാലത്തേക്ക് ഹോട്ടലില്‍ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ ഇയാള്‍ നല്‍കിയാണ് ഹോട്ടല്‍ ജീവനക്കാരുടെ വിശ്വാസ്യത ഇയാള്‍ നേടിയത്

Delhi Police arrested  man for impersonating a UAE govt official and duping Leela Palace Hotel  of over Rs 23 Lakh
Author
First Published Jan 22, 2023, 10:48 AM IST

ദില്ലി : ദില്ലിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ് പിടിയില്‍. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെ  ഓടി രക്ഷപ്പെട്ട മഹമ്മദ് ഷെരീഫിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. യുഎഇ രാജകുടുംബത്തിലെ അടുത്ത ജീവനക്കാരനെന്ന പേരിലായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്. 

ദക്ഷിണ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ആഡംബര ഹോട്ടലായ ലീല പാലസിലെ 427 ാം മുറിയിലാണ് ഇയാള്‍ മാസങ്ങളോളം താമസിച്ചത്. ഹോട്ടല്‍മുറിയിലെ വെള്ളിപ്പാത്രങ്ങളടക്കമുള്ള വിലയോറിയ വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.  യുഎഇയില്‍ രാജ കുടുംബാംഗമായ ഷെയ്ഖ് ഫലാ ബിന്‍ സയ്യിദ് അല്‍ നഹ്യാനൊപ്പം ജോലി ചെയ്തതായി ഇയാള്‍ ഹോട്ടലിലെ ജീവനക്കാരോട് പറഞ്ഞിരുന്നു. രാജകുടുംബത്തോട് വളരെ അടുത്ത് പെരുമാറുന്ന ഇയാള്‍ ഔദ്യോഗിക കാര്യത്തിനാണ് ഇന്ത്യയിലെത്തിയതെന്നായിരുന്നു ഹോട്ടലില്‍ വിശദമാക്കിയിരുന്നത്. ദീര്‍ഘകാലത്തേക്ക് ഹോട്ടലില്‍ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ ഇയാള്‍ നല്‍കിയാണ് ഹോട്ടല്‍ ജീവനക്കാരുടെ വിശ്വാസ്യത ഇയാള്‍ നേടിയത്. ഹോട്ടലില്‍ ഇയാളെ കാണാതായതിന് പിന്നാലെ ഇയാള്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 

ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്; നല്‍കാനുള്ളത് 23.46 ലക്ഷം രൂപ

നേരത്തെ ആഡംബര ഹോട്ടലകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മുങ്ങുന്നത് പതിവാക്കിയ തൂത്തുക്കുടി സ്വദേശിയെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണം കഴിച്ച് ലാപ്ടോപ്പുമായി മുങ്ങിയ വിന്‍സെന്‍റ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വ്യാജ രേഖകള്‍ നല്‍കി ആഡംബര ഹോട്ടലുകളില്‍ ഏറ്റവും മുന്തിയ മുറിയും ഭക്ഷണവും തരപ്പെടുത്തിയ ശേഷം ബില്ല് റൂം വെക്കേറ്റ് ചെയ്യുമ്പോള്‍ നല്‍കാമെന്ന് വിശദമാക്കിയ ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പല സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios