സംഭവം പുറത്തുപറഞ്ഞാൽ അനുഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് ഭയചകിതയായ പെൺകുട്ടി സംഭവം ഇത്രയും നാൾ പറഞ്ഞില്ല.
ദില്ലി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി വിദ്യാർഥിനിയുടെ പരാതി. ദില്ലി യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദില്ലി ബസന്ത് നഗറിലെ യുവാവിന്റെ വീട്ടിൽവെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് 19കാരിയായ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു. ജനുവരി 17നാണ് ബംബിൾ ആപ്പിലൂടെ ഇരുവരും പരിചയപ്പെട്ടത്. പിറ്റേ ദിവസം കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും കോഫീ ഷോപ്പിൽ വെച്ച് കാണാമെന്ന് പെൺകുട്ടി ഉറപ്പ് നൽകി.
കോഫീ ഷോപ്പിൽ പോയെങ്കിലും യുവാവ് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ബസന്ത് നഗറിലെ വീട്ടിലേക്ക് എത്താനാണ് യുവാവ് ആവശ്യപ്പെട്ടത്. തുടർന്ന് പുലർച്ചെ മൂന്നിന് പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് ഇയാൾ താനുമായി ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
Read More... 'അങ്ങോട്ടും മാറില്ല ഇങ്ങോട്ടും മാറില്ല'; ബസിന് മുന്നിൽ സ്‌കൂട്ടറിൽ യുവാവിന്‍റെ അഭ്യാസം, എട്ടിന്‍റെ പണി കിട്ടി
സംഭവം പുറത്തുപറഞ്ഞാൽ അനുഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് ഭയചകിതയായ പെൺകുട്ടി സംഭവം ഇത്രയും നാൾ പറഞ്ഞില്ല. ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാൻ ശ്രമിക്കുകയാണെന്നും ദില്ലി പൊലീസ് പറഞ്ഞു.
