ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സംഘർഷം നീണ്ടു. അടികൊണ്ട ആളെ സുഹൃത്തുക്കൾ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി.

പാലക്കാട്: പാലക്കാട്‌ കുളപ്പുള്ളിയിലെ സമുദ്ര ബാറിൽ കൂട്ടത്തല്ല്. മദ്യ ലഹരിയിലാണ് സംഘർഷം ഉണ്ടായത്. ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സംഘർഷം നീണ്ടു. അടികൊണ്ട ആളെ സുഹൃത്തുക്കൾ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി. സംഘർഷം അവസാനിച്ചതിന് ശേഷമാണ് പൊലീസ് എത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കൂട്ടത്തല്ല് ഉണ്ടായിട്ടും രണ്ട് പൊലീസുകാർ മാത്രമേ എത്തിയുള്ളു എന്നും കണ്ടുനിന്നവർ ആരോപിച്ചു.

YouTube video player