കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 16 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍ പിടികൂടി. ദുബായിലേക്ക് ‍‍ഡോളര്‍ കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി.  ഡോളര്‍, ചെക്കിൻ ബാഗേജിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താൻ ശ്രമിക്കുമ്പോഴാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഇയാളെ പിടികൂടിയത്.