ചെങ്ങന്നൂർ സ്വദേശി സദാശിവനെയാണ് ജീവനക്കാരായ രണ്ട് യുവാക്കൾ മർദ്ദിച്ചത്. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനം

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ വെയർഹൗസ് മാനേജർക്കെതിരെ ജീവനക്കാരുടെ ആക്രമണം. ചെങ്ങന്നൂർ സ്വദേശി സദാശിവനെയാണ് ജീവനക്കാരായ രണ്ട് യുവാക്കൾ മർദ്ദിച്ചത്. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനം

ഇന്നലെ ഉച്ചയോടെയാണ് സംഭവം. വൈപ്പിൻ സ്വദേശിയായ അമലും വാളകം സ്വദേശിയായ വിഷ്ണുവും ചേർന്നാണ് മാനേജർ സദാശിവനെ മർദ്ദിച്ചത്. അമലും വിഷ്ണുവും സ്ഥാപനത്തിൽ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത് സദാശിവൻ ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും സ്വഭാവദൂഷ്യത്തെക്കുറിച്ച് സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് യുവാക്കൾ ആക്രമിച്ചത്. 

പരിക്കേറ്റ സദാശിവൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ രണ്ട് യുവാക്കളും ഒളിവിലാണ്.

YouTube video player