തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. കിളിമാനൂരിന് സമീപം നഗരൂരിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേർ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. നാലുകോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സൈസ് സിഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാ‍ഡാണ് പരിശോധന നടത്തിയത്. നാല് പേർ ചേർന്ന് രണ്ട് വാഹനങ്ങളിലായി 100 കിലോ കഞ്ചാവും മൂന്ന് പാക്കറ്റിലായി ഹാഷിഷ് ഓയിലും കടത്തുകയായിരുന്നു. പ്രതികളുടെ മറ്റ് ബന്ധങ്ങളും അന്വേഷിക്കുകയാണ്.