വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്

കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് ( 23 )നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കുണ്ടന്നൂർ മേഖലാ കമ്മറ്റിയംഗമാണ് രഞ്ജിത്. സി.പി.എം വടക്കുമുറി ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം പഞ്ചായത്ത് കമ്മറ്റി ഭാരവാഹി, കർഷക സംഘം ഭാരവാഹി എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred