Asianet News MalayalamAsianet News Malayalam

'കാറിൽ 98 സിംകാർഡുകൾ, കെഎസ്ആർടിസി യാത്രക്കാരന്റെ കൈവശം ഒരു ലക്ഷം രൂപ': വയനാട്ടിൽ കർശന വാഹന പരിശോധന തുടരുന്നു

തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തവെയാണ് രേഖകളില്ലാത്ത സിം കാര്‍ഡുകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍.

election commission flying squad seized 98 SIM cards without documents
Author
First Published Apr 6, 2024, 4:01 PM IST

കല്‍പ്പറ്റ: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടു പോവുകയായിരുന്ന 98 സിം കാര്‍ഡുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഫ്ളെയിങ്ങ് സ്‌കോഡ് പിടിച്ചെടുത്തു. തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തവെയാണ് രേഖകളില്ലാത്ത സിം കാര്‍ഡുകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ പൊലീസിന് കൈമാറിയെന്നും ഫ്ളെയിങ്ങ് സ്‌കോഡ് അറിയിച്ചു.

മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്റ്റാറ്റിക് സര്‍വെലൈന്‍സ് ടീം നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ്  യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന ഒരു ലക്ഷം രൂപയും കല്ലോടിയില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്ന് 2,21,710 രൂപയും പിടികൂടിയെന്ന് പരിശോധന സംഘം അറിയിച്ചു. 

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വയനാട്ടില്‍ 10 സ്ഥാനാര്‍ത്ഥികള്‍

കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രികകളിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയില്‍ പത്ത് സ്ഥാനാര്‍ത്ഥികളുടെ നാമ നിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു. കെ.പി സത്യന്‍ (സിപിഐ എംഎല്‍), അജീബ് (സി.എം.പി), രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), ആനി രാജ (സിപിഐ), കെ സുരേന്ദ്രന്‍ (ബിജെപി), പി.ആര്‍ കൃഷ്ണന്‍ കുട്ടി ( ബഹുജന്‍ സമാജ് പാര്‍ട്ടി) സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ പ്രസീത, പി രാധാകൃഷ്ണന്‍, അകീല്‍ അഹമ്മദ്, എ.സി സിനോജ് എന്നിവരുടെ നാമ നിര്‍ദേശ പത്രികയാണ് സ്വീകരിച്ചത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട് വരെയാണ്.

മത്സരിച്ചത് ചെന്നൈ അടക്കം 10 പ്രമുഖ ടെര്‍മിനലുകളോട്; ഒടുവില്‍ ഒന്നാം സ്ഥാനം വല്ലാര്‍പാടത്തിന് 
 

Follow Us:
Download App:
  • android
  • ios