ഒഡീഷ: ഭുവനേശ്വറിലെ പുരിയില്‍ ബസ് കാത്തു നിന്ന പെണ്‍കുട്ടിയെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. ജദേശ്വരി ക്ഷേത്രത്തിന് സമീപത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കവെ പൊലീസുകാരനാണ്, സഹായിക്കാമെന്ന് സ്വയം പരിചയപ്പെടുത്തി പ്രതിയും സംഘവും തട്ടിക്കൊണ്ടു പോയി പീഡ‍ിപ്പിച്ചതെന്ന് പെണ്‍കുട്ടി കുംഭാരപാട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്: ഭുവനേശ്വറിലാണ് ഞാന്‍ താമസിക്കുന്നത്. ഭുവനേശ്വറില്‍ നിന്നും സ്വന്തം ഗ്രാമത്തിലേക്ക് പോകാനായി നിമപാര ടെര്‍മിനലില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് കാറിലെത്തിയ പ്രതി, താന്‍ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സഹായം വാഗ്ദാനം ചെയ്ത്. എന്നാല്‍. ഞാന്‍ സഹായം നിഷേധിച്ചു. ഇതോടെ അയാളും കാറിലുണ്ടായിരുന്ന മൂന്ന് പേരും ബലമായി പിടിച്ച് കാറിനുള്ളിലാക്കി. പുരിയിലുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലേക്കാണ് അവര്‍ എന്നെ കൊണ്ടു പോയത്. ക്വാര്‍ട്ടേഴ്സിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് രണ്ട് പേര്‍ പുറത്ത് കാവല്‍ നിന്നു. രണ്ട് പേര്‍ കൂട്ടബലാത്സംഗം ചെയ്തു- പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

മുന്‍ പൊലീസുകാരനടക്കം കൂടെയുണ്ടായിരുന്ന നാല് പേരും എന്നെ ബലാത്സംഗം ചെയ്തു. ഇവര്‍ മുറിയില്‍ കിടന്ന് ഉറങ്ങിയപ്പോള്‍ പൊലീസുകാരന്റെ പേഴ്സ് കൈക്കലാക്കി. ജനാലയിലൂടെ ഒരാളെ വിളിച്ച് വരുത്തി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. പേഴ്സിലുള്ള ഐഡന്‍റിറ്റി കാര്‍ഡില്‍ നിന്നാണ് പ്രധാന പ്രതി മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സീതി ആണെന്ന് മനസിലാക്കിയത്. ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കിയതാണ്. 

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ജിതേന്ദ്ര സേതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിഐജി അനീഷ് കുമാര്‍ വ്യക്തമാക്കി. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.