സംഭവത്തില്‍ സേലം ആത്തൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്. 

പാലക്കാട്: മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് സ്ഫോടക ശേഖരം പിടികൂടിയത്. 250 പെട്ടി ജലാറ്റിൻ സ്റ്റിക്കാണ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിടികൂടിയ സ്ഫോടകശേഖരത്തിന് ഒന്നരക്കോടി വിലവരും. സംഭവത്തില്‍ സേലം ആത്തൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും മലപ്പുറം കോഴിക്കോട് അതിർത്തിയിലേക്ക് എത്തിച്ചതെന്ന് മൊഴി. പ്രതികളെ എക്സൈസ് സംഘം പൊലീസിന് കൈമാറി.