കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. വിഷാദ രോഗമുള്ള പെൺകുട്ടിക്ക് പ്രേത ബാധ ആണെന്നും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞാണ് പീഡനം നടത്തിയത്. ബദരിയ നഗറിൽ താമസിക്കുന്ന അമ്പത് കാരനായ ഇബ്രാഹിം ആണ് പിടിയിലായത്. 

വിഷാദ ലക്ഷണത്തിന്‍റെ ലക്ഷണം കാണിച്ച പെൺകുട്ടി പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ഇയാൾ ബാധയൊഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലെ മുകളിലത്തെ നിലയിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ നിലവിൽ കൊവിഡ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.