Asianet News MalayalamAsianet News Malayalam

വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ

ഫോണിലെ കാൾ ഹിസ്റ്ററിയിൽ വീട്ടമ്മയുടെ പേരും നമ്പറും എഡിറ്റ് ചെയ്ത് വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതിയും പൂവാർ ജമാത്തിലെ മുൻ മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് ഷാഫി(27)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

fake voice message was circulated humiliating the housewife young woman was arrested
Author
First Published Jan 28, 2023, 6:58 PM IST

തിരുവനന്തപുരം: പൂവാർ സ്വദേശിനിയായ വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ വ്യാജ ശബ്ദ സന്ദേശം നിർമ്മിക്കുകയും പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്ത പൂവാർ തെക്കേത്തെരുവ് ലബ്ബാ ഹൗസിൻ ഫാത്തിമ (27) യെയാണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് ഫാത്തിമ വിളിച്ച കോളിനെ വീട്ടമ്മയുടെ കോളാണെന്ന രീതിയിൽ വരുത്തി തീർത്ത് പ്രചരിപ്പിക്കുകയായിരുന്നു.   ഫോണിലെ കാൾ ഹിസ്റ്ററിയിൽ വീട്ടമ്മയുടെ പേരും നമ്പറും എഡിറ്റ് ചെയ്ത് വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതിയും പൂവാർ ജമാഅത്തിലെ മുൻ മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് ഷാഫി(27)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ക്ലാസിൽ വരാത്തതിനെ കുറിച്ച് അമ്മയെ ഫോണിൽ വിളിച്ച് ചോദിക്കുകയും, അതിന് ശേഷം നിരന്തരം ഫോണിൽ മെസേജ് അയച്ച് ശല്യപ്പെടുത്തുമായിരുന്നു അദ്ധ്യാപകൻ. ഇതിനെതിരെ ജമാഅത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് അദ്ധ്യാപകനെ പിരിച്ച് വിട്ടു.

ഇതിൻ്റെ പ്രതികാരമായാണ് അദ്ധ്യാപകൻ്റെ ഫോണിൽ വന്ന ഇൻകമിംഗ്‌ കാൾലിസ്റ്റിൻ നിന്നും ഫാത്തിയുടെ പേരും നമ്പരും മാറ്റി പരാതിക്കാരിയുടെ പേരും നമ്പരും ശബ്ദ സന്ദേശവും കാൾ ലിസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടുകളും എഡിറ്റ് ചെയ്ത് ജമാഅത്തിന് അയച്ച് കൊടുത്തത്.കൂടാതെ സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ജമാഅത്തിലെ വിശ്വാസികൾ രണ്ട് ചേരിയിലാവുകയും സംഘർഷത്തിലേയ്ക്ക് നീങ്ങുകയുമായിരുന്നു. മുഖ്യ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ എസ്.എച്ച്.ഒ എസ്.ബി പ്രവീണിൻ്റെ് നേതൃത്വത്തിൽ സബ്ബ് ഇൻസ്പെപെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജികുമാർ, എസ്.സി.പി.ഒമാരായ പ്രഭാകരൻ, മിനി, സി.പി.ഒ രാജി എന്നിവർ ചേർന്നാണ് ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios