പെരുമ്പാവൂരിൽ  കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സ്വയം തീകൊളുത്തി മരിച്ചു. മുവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലാം ആണ് മരിച്ചത്.

കൊച്ചി: പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സ്വയം തീകൊളുത്തി മരിച്ചു. മുവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലാം ആണ് മരിച്ചത്. സലാമുമായി അകന്ന് കഴിയുന്ന ഭാര്യയും മക്കളും താമസിക്കുന്ന പോഞ്ഞാശ്ശേരിയിലെ വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന ഡീസൽ നിറച്ച ക്യാനിന് തീ കൊളുത്തുകയായിരുന്നു. ക്യാൻ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona