മരിച്ച ബന്ധുവിന്റെ പേരിലുള്ള തോക്ക് കൈകാര്യം ചെയ്ത് ബന്ധുക്കൾ, മഹാരാഷ്ട്രയിൽ റദ്ദാക്കിയത് 110 ലൈസൻസുകൾ

80 വയസ് പിന്നിട്ടവർക്ക് ലൈസൻസ് നൽകാൻ അനുമതി ഇല്ലാത്തപ്പോൾ 16 പേരാണ് പ്രായ പരിധി പിന്നിട്ടിട്ടും തോക്ക് കൈവശം വച്ചിരുന്നത്

family uses deceased mans license guns 110 arm license cancelled

മുംബൈ: ലൈസൻസ് ഉടമ മരിച്ച ശേഷവും ലൈസൻസ് റദ്ദാക്കാത്ത സംഭവം മഹാരാഷ്ട്രയിൽ റദ്ദാക്കിയത് 110 ലൈസൻസുകൾ. മഹാരാഷ്ട്രയിലെ ജാൽഗോണിലാണ് ബന്ധുവിന്റെ മരണത്തിന് ശേഷവും ഇവരുടെ പേരിലുള്ള തോക്ക് വീട്ടുകാർ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത്തരത്തിൽ 110 തോക്കുകളുടെ ലൈസൻസാണ് ജില്ലയിൽ റദ്ദാക്കിയത്. ഏറെ നാളത്തെ ശ്രമഫലമായാണ് ഇത് സാധ്യമായതെന്നാണ് ജില്ലാ കളക്ടർ വിശദമാക്കുന്നത്. 

ഒരു മാസത്തിലേറെ നീണ്ട ശ്രമങ്ങളുടെ ഫലമായി 270 തോക്കുകളുടെ ലൈസൻസാണ് പല വിധ കാരണങ്ങളാൽ ജാൽഗോണിൽ മാത്രം റദ്ദാക്കിയത്. 1200 പേർക്കാണ് ഇവിടെ തോക്കിന് ലൈസൻസ് നൽകിയിരുന്നത്. ഇതിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ടെന്ന് പരിശോധന ആരംഭിച്ചത് ഒരു മാസത്തിന് മുൻപാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്ര പേർ തോക്കുകൾ സറണ്ടർ ചെയ്തുവെന്നതും പരിശോധനയ്ക്ക് വിധേയമാക്കി. 380ഓളം പേർക്ക് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നോട്ടീസ് നൽകി. ഇത് സംബന്ധിയായി മാധ്യമങ്ങളിലും നോട്ടീസ് പ്രസിദ്ധീകരിച്ച ശേഷമാണ് ലൈസൻസ് റദ്ദാക്കിയത്. 

ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വക്കുന്നത് കുറ്റകരമാണെന്നും കളക്ടർ വിശദമാക്കി. പത്ത് മുതൽ പതിനഞ്ച് വർഷം മുൻപ് മരിച്ച് പോയവരുടെ പേരിലുള്ള തോക്കുകളാണ് ഇത്തരത്തിൽ ബന്ധുക്കൾ ഉപയോഗിച്ചിരുന്നത്. ആയുധ നിയമ പ്രകാരം ലൈസൻസ് ഉടമയുടെ മരണത്തിന് പിന്നാലെ തോക്ക് പൊലീസിൽ സറണ്ടർ ചെയ്യേണ്ടിയിരുന്നതാണ്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios