മകന്റെ കഴുത്തിൽ തുണി ചുറ്റിക്കെട്ടിയ ശേഷം ഒരറ്റം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിലും കെട്ടിയിട്ടു, അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചേർത്തല: മദ്യലഹരിയിൽ പന്ത്രണ്ടു വയസുള്ള മകന്റെ കഴുത്തിൽ തുണി കെട്ടി മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. മൂന്നാം തീയതിയാണ് അറസ്റ്റിന് ആസ്പദമായ സംഭവമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

മകന്റെ കഴുത്തിൽ തുണി ചുറ്റിക്കെട്ടിയ ശേഷം ഒരറ്റം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിലും കെട്ടിയിട്ടു, അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ മകനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒളിവിൽ പോയ പിതാവിനെ ചൊവ്വാഴ്ചയാണ് പിടികൂടിയത്.

ജുവനൈൽ ജസ്റ്റിസ്, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു മാരാരിക്കുളം പൊലീസ് പറഞ്ഞു. പിതാവിനെ റിമാന്റ് ചെയ്തു.