കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ പിതാവിന് കോടതി അഞ്ചു വര്‍ഷം കഠിന തടവ് വിധിച്ചു. ഇരുപത്തിരണ്ടായിരം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി എന്‍.ഹരികുമാര്‍ ഉത്തരവിട്ടു.

2014ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പിതാവ് 13ഉം 11ഉം വയസ് പ്രായമുളള പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.