ഫ്ലാറ്റിന് പുറത്തുനിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ മണികാന്ത ദൃക്സാക്ഷിയായിരുന്നു.
ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ കൊല്ലാൻ ഒരു കോടിയുടെ ക്വട്ടേഷൻ കൊടുത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മറാത്ത് ഹള്ളിയിലാണ് 32കാരനായ മണികാന്ത അറസ്റ്റിലാവുന്നത്. ഫെബ്രുവരി 13നാണ് ഇയാളുടെ അച്ഛൻ നാരായണ സ്വാമി കൊല്ലപ്പെടുന്നത്.
ഫ്ലാറ്റിന് പുറത്തുനിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ മണികാന്ത ദൃക്സാക്ഷിയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷിനിലെത്തി മൊഴി നൽകുകയും ചെയ്തു. എന്നാൽ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പൊലീസ് കണ്ടെത്തുകയായിരുന്നു. ആദർശ, ശിവകുമാർ എന്നിവർക്കൊപ്പം ഇയാളും അറസ്റ്റിലായി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..
എംഎൽഎ കൊലക്കേസ്; സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലപ്പെട്ടു
തന്റെ ഭാര്യ അർച്ചനക്ക് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് നൽകാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മണികാന്ത പറഞ്ഞു. മണികാന്തിന്റെ രണ്ടാം ഭാര്യയാണ് അർച്ചന. നേരത്തെ ആദ്യഭാര്യയെ കൊന്ന കേസിൽ മണികാന്ത ജയിലിലായിരുന്നു. പിന്നീട് 2020ൽ പുറത്തിറങ്ങുകയും അർച്ചനയെ വിവാഹം കഴിക്കുകയുമായിരുന്നു.ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. മാസങ്ങൾക്കു മുമ്പ് അർച്ചനയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്തതിനാൽ മണികാന്ത വീണ്ടും ജയിലിൽ പോവുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ മണികാന്ത അറിയുന്നത് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് അർച്ചനയ്ക്ക് നൽകാൻ തീരുമാനിച്ചതാണ്. സാമ്പത്തികമായി അർച്ചന പ്രതിസന്ധിയിലായതാണ് ഇതിന് കാരണം. എന്നാൽ ഇതിനെ എതിർത്ത മണികാന്ത അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ജയിലിൽ നിന്ന് പരിചയപ്പെട്ട രണ്ടുപേർക്കാണ് ക്വട്ടേഷൻ നൽകിയതെന്നും പൊലീസ് പറയുന്നു.
ആലപ്പുഴയിൽ സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം; മുഖ്യപ്രതി പിടിയിൽ
കൊലപാതകം നടത്തിയാൽ ഒരുകോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയതായും പൊലീസ് പറയുന്നു. സംഭവത്തിൽ മണികാന്ത ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.
