Asianet News MalayalamAsianet News Malayalam

വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടി: പ്രതി റെജിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍

സിബില്‍സ്കോര്‍ കുറവുള്ളതിനാല്‍ ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സ്വന്തം കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി കുറുമശേരി സ്വദേശി പ്രകാശനെ റെജി കബളിപ്പിച്ചത്. 

finacial fraud reji police get more compliant against him at eranakulam
Author
Ernakulam, First Published Oct 16, 2021, 12:20 AM IST

എറണാകുളം: വ്യാജ രേഖ സമര്‍പ്പിച്ച ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതല്‍ പേര്‍. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 10 കേസുകള്‍ ഫയല്‍ ചെയ്തു. തട്ടിപ്പില്‍ ബാങ്കുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങി.

സിബില്‍സ്കോര്‍ കുറവുള്ളതിനാല്‍ ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സ്വന്തം കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി കുറുമശേരി സ്വദേശി പ്രകാശനെ റെജി കബളിപ്പിച്ചത്. പ്രാകശന്‍റെ ഭൂമിയുടെ ഈടില്‍ അദ്യം ചെറിയ തുകക്ക് ലോണെടുത്ത് പീന്നീട് പ്രകാശനറിയാതെ പുതുക്കി 64ലക്ഷം രൂപ റെജി പൗലോസ് തട്ടിയെടുത്തു.ജപ്തി നോട്ടിസുമായി ബാങ്കൂദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇത്ര വലിയ കടക്കാരനാണ് താനെന്ന് പ്രകാശനറിയുന്നത്. 

ഇതു താങ്ങനാവാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശന്‍ മരിച്ചു. ഇപ്പോള്‍ ക്യാന്‍സര്‍ രോഗിയായ ഭാര്യ മിനിയും മകന്‍ നന്ദുവും എന്നു പുറത്താക്കുമെന്ന് പേടിച്ച് വീട്ടില് കഴിയുകയാണ്. തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ നിന്നും ഇവര്‍ വിധി നേടിയെങ്കിലും പോലീസ് മൗനം പാലിച്ചു. റെജി പിടിയിലായെന്നറിഞ്ഞതോടെ വീണ്ടും ആലുവ പോലീസിനെ സമീപിച്ചിരിക്കുകയാണിവര്‍. ഇടപാട് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞു നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്.

ചേര്‍ത്തല ആലുവ എരണാകുളം സൗത്ത് കളമശേരി തൃപ്പുണിത്തറ എന്നിവിടങ്ങിലായി 10 കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതികളുമായി പോലിസിനെ സമീപിക്കുമെന്നാണ് സൂചന. സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പങ്കിനെകുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. വ്യാജ രേഖയില്‍ ഉദ്യോഗസ്ഥര്‍ ലോണ്‍ നല്‍കിയിട്ടുണ്ടോയെന്ന് ബാങ്കുകളും അന്വേഷം ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios