നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാച്ച്മാനെതിരെ കേസ്

താനെ: നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാച്ച്മാനെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭിവണ്ടി നഗരത്തിലാണ് സംഭവം. നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 30 കാരനായ വാച്ച്മാനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സൊസൈറ്റിയിലെ ഒരു അംഗത്തിന്റെ പരാതിയിലാണ് കേസ്. ഫ്ലാറ്റിൽ ജോലി ചെയ്യുന്ന വാച്ച്മാനെതിരെ സെക്ഷൻ 377, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഒക്‌ടോബർ അഞ്ചിന് രാത്രി ഒരു സ്‌കൂളിലെ സെക്യൂരിറ്റി ക്യാബിനിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Read more:  പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമം: കപ്യാർ അറസ്റ്റിൽ

അതേസമയം, ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ വൈകല്യം തിരുമ്മി സുഖപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പീഡിപ്പിച്ച മത്സ്യ വ്യാപാരി പിടിയില്‍. ഒളിവിൽ കഴിഞ്ഞിരുന്ന കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയാസിനെയാണ് (48) കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറത്തികാടുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മാസമാണ് തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിച്ചത്. 

തിരുമ്മൽ ചികിത്സ നടത്തുന്നതിനിടയിൽ പലതവണ പീഡിപ്പിക്കുകയും ചെയ്തു. പ്രതി തിരുമ്മൽ ‍ പഠിച്ചിട്ടില്ലായെന്നും, തൈലം കച്ചവടം നടത്തിയിരുന്ന സമയം ആളുകൾക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു.സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പത്തനാപുരത്ത് വെച്ച് ‍ കുറത്തികാട് പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി.കെ മോഹിത്ത്, എ.എസ്. ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജിമോൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അബ്ദുൽ നിയാസിനെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.