പ്രതി സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നിരവധി യുവതികളുടെ ഫോട്ടോകൾ ശേഖരിച്ച് ദുരുപയോഗം ചെയ്തതായി പൊലീസ് പറഞ്ഞു.

കണ്ണൂർ: കണ്ണൂരിൽ പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്‌വാനാണ് അറസ്റ്റിലായത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 

ഏച്ചൂർ സ്വദേശിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നിരവധി യുവതികളുടെ ഫോട്ടോകൾ ശേഖരിച്ച് ദുരുപയോഗം ചെയ്തതായി പൊലീസ് പറഞ്ഞു.

YouTube video player