അരീക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. 

മലപ്പുറം: അരീക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അ‍ഞ്ച് പേർ അറസ്റ്റിൽ. അരീക്കോട് കരിക്കാട്ടുതൊടി സ്വദേശി രമേശൻ, സുഹൃത്തുക്കളായ ഹാരിസ്, മുബഷിർ, ശ്രീകാന്ത്, ജോബിഷ്ലാൽ എന്നിവരാണ് പിടിയിലായത്. 

രമേശനാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. അറസ്റ്റിലായ മറ്റ് നാല് പേരും ചേർന്നാണ് രമേശനെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ചത്. മകൾ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞ മാതാപിതാക്കൾ സ്കൂൾ അധികൃതരെയും ചൈൽഡ് ലൈനെയും സമീപിക്കുകയായിരുന്നു. അരീക്കോട് പൊലീസിലും പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്.