ആലുവ പൈപ്പ് ലൈൻ റോഡിൽ വഴിയരുകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നുമാണ് എം ഡി എം എ കണ്ടെടുത്തത്. ബംഗ്ലൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്
ആലുവ: ആലുവയിൽ ഇരുചക്രവാഹനത്തിലൊളിപ്പിച്ചിരുന്ന 380 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ 5 പേർ പിടിയിലായി.
ആലുവ പൈപ്പ് ലൈൻ റോഡിൽ വഴിയരുകിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നുമാണ് എം ഡി എം എ കണ്ടെടുത്തത്. ബംഗ്ലൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ സ്വദേശി മുനീസ്, ആലുവ കുഴിവേലി പടി സ്വദേശി മുഹമ്മദ് അൻസാർ, മലയിടംതുരുത്ത് സ്വദേശി അഫ്സൽ, പുന്നപ്ര സ്വദേശി ചാൾസ് ഡേവിസ് എന്നിവരാണ് അറസ്റ്റിലായത്.
