യൂട്യൂബിൽ പ്രാദേശിക വാർത്താചാനൽ നടത്തുന്ന സിദ്ധാർഥ് ചിംനെയും ഭാര്യയും ചേർന്നാണ് സ്വന്തം കുഞ്ഞിനെ തല്ലിക്കൊന്നത്. കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ അഞ്ചും പതിനാറും വയസുള്ള പെൺമക്കൾക്കൊപ്പം കുടുംബം തകൽഘട്ടിലെ ദർഗയിൽ പോയിരുന്നു. അന്നുമുതൽ മകളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായെന്ന് പ്രതികൾ കരുതി. 

ദില്ലി: നാഗ്പൂരിൽ മന്ത്രവാദത്തിനിടെ അഞ്ച് വയസുകാരിയെ അച്ഛനമ്മമാർ ചേർന്ന് തല്ലിക്കൊന്നു. മകൾക്ക് മേൽ ബാധകയറിയെന്ന സംശയത്തെതുടർന്നാണ് കൊലപാതകം. പ്രതികളെ അറസ്റ്റ് ചെയ്തു.

യൂട്യൂബിൽ പ്രാദേശിക വാർത്താചാനൽ നടത്തുന്ന സിദ്ധാർഥ് ചിംനെയും ഭാര്യയും ചേർന്നാണ് സ്വന്തം കുഞ്ഞിനെ തല്ലിക്കൊന്നത്. കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ അഞ്ചും പതിനാറും വയസുള്ള പെൺമക്കൾക്കൊപ്പം കുടുംബം തകൽഘട്ടിലെ ദർഗയിൽ പോയിരുന്നു. അന്നുമുതൽ മകളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായെന്ന് പ്രതികൾ കരുതി. ഇത് ബാധ കയറിയതാണെന്ന് ഉറപ്പിച്ചാണ് മന്ത്രവാദത്തിനൊരുങ്ങിയത്. 

ദുർമന്ത്രവാദം നടത്തുന്നത് പ്രതികൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായി. അടിയേറ്റ് പേടിച്ച് കരയുന്ന കുട്ടിയെ കാണാം. ഭയന്ന് വിറയ്ക്കുന്ന കുട്ടിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നതും മറുപടി പറയാനാകാതെ കുട്ടി വിഷമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയുടെ അമ്മായിയും മന്ത്രവാദത്തിൽ ഒപ്പം കൂടി മർദ്ദിച്ചു. 

Read Also: പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ മുൻ പൊലീസുകാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

ബോധരഹിതയായി വീണ കുട്ടിയ പ്രതികൾ ആദ്യം ദർഗയിലേക്കും പിന്നീട് ആശുപത്രിയിലുമെത്തിച്ചു. മരിച്ചെന്ന് തോന്നിയതോടെ ആശുപത്രിയിൽ നിന്ന് പ്രതികൾ മുങ്ങി. നേരത്തെ തന്നെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ ഇവർ വന്ന വാഹനത്തിന്‍റെ ചിത്രങ്ങളെടുത്തിരുന്നു. അങ്ങനെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ വീട്ടിലെത്തി മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ റിമാൻ‍ഡ് ചെയ്തു.

Read Also: വിനീതിനെതിരെ പരാതി തീരുന്നില്ല: വീട്ടമ്മയുടെ അക്കൌണ്ട് റാഞ്ചി, ഭീഷണി, മര്‍ദ്ദനം

അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ പുതിയ പരാതി. ശനിയാഴ്ചയാണ് വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസില്‍ അറസ്റ്റിലായത്. അതിന് പിന്നാലെയാണ് പുതിയ പരാതി വരുന്നത്.

ഒരു വീട്ടന്നയാണ് പുതി പരാതിയുമായി രംഗത്ത് എത്തിയത്. തന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും. ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്വേര്‍ഡുകള്‍ കൈക്കലാക്കിയെന്നും കാണിച്ചാണ് പരാതി. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നത്.

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്. സോഷ്യല്‍ മീഡിയയിലെ പരിചയത്തില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതി പറയുന്നത്. (വിശദമായി വായിക്കാം.....)

Read Also; ലൈംഗികബന്ധത്തെ എതിര്‍ത്ത യുവതിയെ ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞു, ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിച്ചു