പഞ്ചർ തൊഴിലാളിയായ രതീഷ് സൈക്കിളിന്‍റെ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. 

കൊച്ചി: എറണാകുളം കാലടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ. കാലടി നായത്തോട് സ്വദേശി രതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. പഞ്ചർ തൊഴിലാളിയായ രതീഷ് സൈക്കിളിന്‍റെ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മൊബൈലിൽ വെളിച്ചം കണ്ട് സംശയം തോന്നിയ പെൺകുട്ടി ബലമായി പ്രതിയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് വീട്ടിലേക്ക് ഓടിപ്പോയി പിതാവിനെ വിവരം അറിയിച്ചു. പിതാവിന്‍റെ പരാതിയിൽ പൊലീസ് ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ ദൃശ്യം മൊബൈലിൽ കണ്ടെത്തി. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.