ഏറെ നേരം റോഡിൽ കാത്തുകിടന്നിട്ടും പെരുമ്പാമ്പ് അനക്കമില്ലാതെ നിന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് യുവാവ് കാറില്‍ നിന്നിറങ്ങി പാമ്പിനെ പിടിച്ച സമയത്താണ് കാലില്‍ കടിയേറ്റത്.
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെച്ച് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു. വയനാട് കല്‍പ്പറ്റ സ്വദേശി ആസാദി(28)നാണ് കാലില്‍ കടിയേറ്റത്. കടിയേറ്റ ഭാഗത്തെ മാംസം അടര്‍ന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് അത്യാഹിതം നടന്നത്. കല്‍പ്പറ്റയില്‍ നിന്നും കാറില്‍ ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ വരികയായിരുന്നു ആസാദ്. ഒന്‍പതാം വളവില്‍ എത്തിയപ്പോഴാണ് റോഡിന്റെ മധ്യഭാഗത്തായി പെരുമ്പാമ്പിനെ കണ്ടത്. ഇതോടെ യുവാവ് കാർ നിർത്തി പാമ്പ് റോഡ് മുറിച്ച് കടക്കുന്നതിനായി കാത്തു നിന്നു.
ഏറെ നേരം റോഡിൽ കാത്തുകിടന്നിട്ടും പെരുമ്പാമ്പ് അനക്കമില്ലാതെ നിന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് യുവാവ് കാറില്‍ നിന്നിറങ്ങി പാമ്പിനെ പിടിച്ച സമയത്താണ് കാലില്‍ കടിയേറ്റത്. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി രക്ഷപ്പെട്ടു. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


