Asianet News MalayalamAsianet News Malayalam

രഹസ്യ വിവരം ലഭിച്ച് ഉദ്യോഗസ്ഥരെത്തെി; 20 ലക്ഷത്തോളം വില വരുന്ന കസ്തൂരിയുമായി 4 പേർ പിടിയിൽ

വിനോദ്, സുൽഫി, ശിവജി, അബൂബക്കർ എന്നിവരെയാണ് കസ്തൂരിയുമായി പിടിയിലായത്.

Four arrested in kochi with deer musk worth 20 lakh nbu
Author
First Published Mar 28, 2023, 10:56 PM IST

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന കസ്തൂരിയുമായി നാല് പേർ പിടിയിൽ. ഇടനിലക്കാർ വഴി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. ചെങ്ങമനാട് പുത്തൻതോട് ഭാഗത്തെ വീട്ടിൽ വച്ചായിരുന്ന നാല് പേരെ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്. 

വംശനാശ ഭീഷണിയുള്ള കസ്തൂരി മാനിൽ നിന്നെടുത്ത കസ്തൂരിയാണ് വിൽപ്പനക്കായി എത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് 20 പേരടങ്ങുന്ന വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പരിശോധനക്കെത്തിയത്. കസ്തൂരി വാങ്ങുന്നതിനും, വിൽക്കുന്നതിനും എത്തിയവരോടൊപ്പം ഇടനിലക്കാരനും അറസ്റ്റിലായവരിലുണ്ട്. വിനോദ്, സുൽഫി, ശിവജി, അബൂബക്കർ എന്നിവരെയാണ് കസ്തൂരിയുമായി പിടിയിലായത്. കസ്തൂരിമാനിന്‍റെ സുഗന്ധം ഉത്പാദിപ്പിക്കുന്ന ഗ്രന്ധിയാണ് കസ്തൂരി എന്നറിയപ്പെടുന്നത്. പ്രായ പൂർത്തിയായ ആണ്‍ ആടിന്‍റെ വയറിന്‍റെ ഭാഗത്താണ് ഈ ഗ്രന്ധി കാണപ്പെടുന്നത്. ഇണയെ ആകർശിക്കനാണ് ആണ്‍ ആടുകൾ ഗന്ധം ഉത്പാദിപ്പിക്കുന്നത്. സുഗന്ധദ്രവ്യ നിർമാണത്തിലെ ഏറ്റവും വിലപിടിപ്പുള്ള അസംസ്കൃത വസ്തുവായിട്ടാണ് കസ്തൂരിയെ കണക്കാക്കുന്നത്.

Follow Us:
Download App:
  • android
  • ios