Asianet News MalayalamAsianet News Malayalam

നിഖില്‍ തോമസിനടക്കം വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർ‌മിച്ച് നല്‍കിയ 4 അം​ഗ സംഘം ചെന്നൈയിൽ അറസ്റ്റിൽ

തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിൽ ആയത്. 

four member gang including Nikhil Thomas arrested in Chennai for producing fake degree certificate sts
Author
First Published Dec 16, 2023, 8:16 PM IST

കായംകുളം: കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് അടക്കം വ്യാജ ബിരുദസർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ നാലംഗ സംഘം ചെന്നൈയിൽ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിൽ ആയത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്.

ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമിച്ചു കൈമാറിയത് റിയാസ് ആണ്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും ഇവ  നിർമിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്.  എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയായ നിഖിൽ ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടിയത് വൻ വിവാദം ആയിരുന്നു. 

നിഖിലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ്; ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല, കേരള പൊലീസ് സംഘം കലിംഗയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios