സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ്.

മലപ്പുറം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാലു പേരെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടികൂടി. കോഡൂര്‍ ഉറുദു നഗര്‍ സ്വദേശികളായ തെക്കുംകര വീട്ടില്‍ നൗഷാദ് (38),ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കര്‍ (64) എന്നിവരെയാണ് പോക്സോ കേസില്‍ പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെ മലപ്പുറം പൊലീസ് പ്രതികളെ പിടികൂടിയത്. 

ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ ഈ മാസം 17ന് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. പീഡന വിവരം പത്തുവയസുകാരി അയല്‍വാസിയായ സുഹൃത്തിനോട് പറയുകയായിരുന്നു. ഇവര്‍ ഇവരുടെ മാതാവിനോടും മാതാവ് വിദേശത്തുള്ള ഭര്‍ത്താവിനോടും വിവരങ്ങള്‍ പറയുകയായിരുന്നു. പിതാവാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുന്നത്. 

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി മലപ്പുറം ഡിവൈഎസ്പി പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ വനിതാ എസ് ഐ സന്ധ്യ ദേവി, എ എസ് ഐ രാജേഷ്, ഐ കെ ദിനേഷ്, പി സലീം, കെ കെ ജസീര്‍, ആര്‍ ഷഹേഷ്, കെ സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

'22 -ലധികം കളിക്കാര്‍ കളിക്കുന്നു, ഞങ്ങള്‍ 2423 കോണ്ടം വിറ്റു'; ഐപിഎല്‍ മത്സരം 'റാഞ്ചി' സ്വിഗ്ഗിയുടെ ട്വീറ്റ്

YouTube video player