രാജാക്കാട് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് പന്ത്രണ്ടര വഷം തടവും 20,000 രൂപ പിഴയുമാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ഇടുക്കി: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവക്ക് 81 വർഷം തടവ് ഉൾപ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബർ മുതൽ 2020 മാർച്ചു വരെ അഞ്ചു മാസത്തോളം ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വർഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
വീട്ടിലെ നിത്യസന്ദര്‍ശകനും കുടുംബ സുഹൃത്തുമായിരുന്ന തടിയമ്പാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനാണ് കേസിലെ പ്രതി. കുട്ടിയിൽനിന്നും പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ് അമ്മയെ അറിയിച്ചത്. അമ്മ ചൈൽഡ്‌ലൈനിനെ അറിയിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ അറസ്‌റ്റു ചെയ്തു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. അതിനാൽ 20 വർഷം തടവ് അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 50,000 രൂപയും നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
പത്തുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിന് 40 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. 20 വർഷം ജയിലിൽ കഴിയണം. അയൽവാസിയായ ഇയാൾ കുട്ടിയെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്. സംഭവം കണ്ടെത്തിയ സഹോദരിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്.
Read More : സ്കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി: കായികാദ്ധ്യാപകൻ അറസ്റ്റിൽ
രാജാക്കാട് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് പന്ത്രണ്ടര വഷം തടവും 20,000 രൂപ പിഴയുമാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. ബൈസൺവാലി പൊട്ടൻകാട് സ്വദേശി തങ്കമാണ് കേസിലെ പ്രതി. വീട്ടിൽ വച്ച് കടന്നു പിടിച്ചപ്പോൾ കയ്യിൽ കടിച്ചാണ് കുട്ടി രക്ഷപെട്ടത്. അയൽവീട്ടിൽ അഭയം തേടുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞെത്തിയ അമ്മയെയും സഹപ്രവർത്തകനെയും പ്രതി മർദ്ദിച്ചു. ശിക്ഷ ഒരുമിച്ച് നാലു വർഷം അനുഭവിച്ചാൽ മതി. പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 10,000 രൂപയും നൽകണം.
ആറുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരന് 37 വർഷത്തെ തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. അയൽവാസിയായ രാജാക്കാട് പുന്നസിറ്റി സ്വദേശി സുരേഷാണ് പ്രതി. അമ്മയോടൊപ്പം മുറ്റത്ത് നിന്നിരുന്ന കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും കുട്ടിയ കാണാതെ വന്നതിനെ തുടന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോൾ സംഭവം നേരിൽ കാണുകയായിരുന്നു.
Read More : വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയ രോഗി നഴ്സിനെ ചവിട്ടി പരിക്കേല്‍പ്പിച്ചു, പ്രതി റിമാൻഡിൽ
കേസില്‍ 10 വര്‍ഷം ഇയാൾ ജയിലിൽ കിടക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് 50,000 നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്‌ജി ടി ജി വർഗ്ഗീസ് കേസുകളിൽ ശിക്ഷ വിധിച്ചത്. നാലു കേസുകളിലും പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷാണ് ഹാജരായത്.
