അഹമ്മദാബാദ്: കാട്ടില്‍ ഒളിച്ചിരുന്ന ഗുജറാത്തിലെ കുപ്രസിദ്ധ കൊള്ളക്കാരന്‍ ജുസാബ് അല്ലാരാഖ സാന്ദിനെ പിടികൂടിയത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിലെ നാല് വനിതകള്‍. നിരവധി കേസുകളില്‍ പ്രതിയായ ജുസാബിനെ ബോട്ടാഡ് ജില്ലയിലെ വനത്തില്‍ നിന്നാണ് പിടികൂടിയത്. ഭീകരവിരുദ്ധ സ്ക്വാഡിലെ സബ് ഇന്‍സ്പകെടര്‍മാരായ സന്തോക് ഒഡേഡാര, നിത്മിക ഗോഹില്‍, ശകുന്തള മാല്‍, അരുണ്‍ ഗമേതി എന്നിവര്‍ ചേര്‍ന്നാണ് ജുസാബിനെ പിടികൂടിയത്. 

ശനിയാഴ്ച കാട്ടില്‍ പ്രവേശിച്ച സംഘം പിറ്റേന്ന് പുലര്‍ച്ചയോടെയാണ് ജുസാബിനെ പിടികൂടിയത്. ആദ്യം താവളം വളഞ്ഞതിന് ശേഷം തോക്കുമായെത്തി ജുസാബിനെ കീഴടക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ജുസാബ് കഴിഞ്ഞവര്‍ഷം ജൂണില്‍ പരോളിനിറങ്ങിയതിന് പിന്നാലെ കാട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു.