Asianet News MalayalamAsianet News Malayalam

വര്‍ഷങ്ങളായി നെയ്യാറ്റിന്‍കരയില്‍ അഭിഭാഷകന്‍; നാനൂറിലധികം കേസുകള്‍, വിദ്യാഭ്യാസം പത്താം ക്ലാസ്; പിടിയില്‍

വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

Fraud case advocate Impersonation
Author
Kerala, First Published May 21, 2019, 12:57 AM IST

തിരുവനന്തപുരം: വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അഭിഭാഷകനെന്ന നിലയില്‍ കേസുകളെടുത്ത് നിരവധിപ്പേരിൽ നിന്നും ഇയാളിൽ പണം തട്ടിയതിൻറെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.

പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള എംജെ വിനോദ് ബംഗളൂരുവിലെ ഒരു സർവ്വകലാശാലയിൽ നിന്നും നിയമബിരുദം നേടിയെന്ന വ്യാജ സർട്ടിഫിക്കറ്റ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്നത്. നെയ്യാറ്റിൻകര കോടതി പരിസരത്തായിരുന്ന വിനോദിൻറെ ഓഫീസ്. ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകൻ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്. 

അറസ്റ്റ് ചെയ്ത വിനോദിനെ വീണ്ടും കസ്റ്റഡയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നെയ്യാറ്റിൻകരയിലെ ഓഫീസിലും വീട്ടിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വർഷങ്ങളായി നെയ്യാറ്റികര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വിനോദിൻറെ കൈവശം 400 ലധികം കേസുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. ബാർ കൗണ്‍സിലിന്‍റെ അന്വേഷണത്തിലും വിനോദിന്‍റെ രേഖകള്‍ വ്യാജമണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios