Asianet News MalayalamAsianet News Malayalam

മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ദമ്പതികൾക്കെതിരെ പരാതി

10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് മലപ്പുറത്തെ ദമ്പതികള്‍ പൊലീസിനെ സമീപിച്ചു.

frauds offering job in Milma office
Author
First Published Sep 24, 2022, 10:58 AM IST

കൊച്ചി : മില്‍മയുടെ ഓഫീസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. 10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് മലപ്പുറത്തെ ദമ്പതികള്‍ പൊലീസിനെ സമീപിച്ചു. എറണാകുളം ഇടപ്പള്ളിയിലെ മില്‍മ ഓഫീസില്‍ അക്കൗണ്ട് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളം സ്വദേശിയായ ബിനു ജോണ്‍ ഡാനിയേല്‍ എന്നയാള്‍ക്കും ഭാര്യക്കുമാണ് പണം നല്‍കിയതെന്ന് ദമ്പതികള്‍ പറയുന്നു.

മുന്‍കാമുകിയുമായുള്ള ഭര്‍ത്താവിന്‍റെ വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

ഒരു ബന്ധുവാണ് ഇവരെ കോട്ടക്കല്‍ സ്വദേശികളായ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. ഘടുക്കളായിട്ടാണ് പണം നല്‍കിയത്. എഴുത്തു പരീക്ഷ നടന്നിരുന്നില്ല. എന്നാല്‍ അഭിമുഖം ഉണ്ടാകുമെന്ന് അറിയിച്ച് എറണാകുളം മില്‍മയുടെ ഓഫീസിന്റേതെന്ന തരത്തിലുള്ള കത്തുകള്‍ വാട്സ് ആപ്പ് മുഖേന ജോലി വാഗ്ദാനം നല്‍കിയ ആള്‍ ഇവര്‍ക്ക് അയച്ചിരുന്നു. പക്ഷെ വര്‍ഷമായിട്ടും ജോലി ലഭിക്കാതായതോടെ പണം തിരിച്ച് ചോദിച്ചു. ഇതോടെ തട്ടിപ്പുകാ‍ര്‍ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികള്‍ പറയുന്നു.കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാക്കിയതായി സൂചനയുണ്ട്. തങ്ങളുടെ അറിവിലുള്ള പത്ത് പേരെങ്കിലും സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ഇവരെല്ലാവരും പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 

കാനത്തിനെതിരെ പടയൊരുക്കം ശക്തം; സിപിഐ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരുമോ ?

അതിനിടെ ദേവസ്വം ബോർഡിലും ബിവ്റിജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടിൽ വൈശാഖ് (24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജിനു (32) വേണ്ടി സ്വന്തം അക്കൗണ്ടിലേക്കു 2 ലക്ഷം രൂപ തിരുവനന്തപുരം സ്വദേശിയിൽ നിന്നു കൈപ്പറ്റിയതായാണ് വൈശാഖിന് എതിരെയുള്ള കേസ്. 

ഇതു കൂടാതെ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു മറ്റൊരാളെ തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുത്തിക്കൊടുത്തതായി വൈശാഖിനെതിരെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്തു 7 ലക്ഷം രൂപ കബളിപ്പിച്ചെന്നു കാണിച്ചു തിരുവനന്തപുരം സ്വദേശി സമർപ്പിച്ച പരാതിയിൽ നൽകിയ അക്കൗണ്ട് നമ്പർ പരിശോധിച്ചാണു വൈശാഖിനെ പൊലീസ് കുടുക്കിയത്. വൈശാഖിന്റെ അക്കൗണ്ട് നമ്പർ നൽകിയെങ്കിലും മറ്റൊരാളുടെ പേരാണ് വിനീഷ്രാജ് പറഞ്ഞതെന്നാണു പരാതിക്കാരൻ പറയുന്നത്. ജോലി തട്ടിപ്പിനിടയിൽ സുഹൃത്തുക്കളെയും വിനീഷ് തന്ത്രപൂർവം കുടുക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. 

 

Follow Us:
Download App:
  • android
  • ios