തമിഴ്നാട് കടലൂരിലാണ് സിനിമയെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരു ചക്രവാഹനത്തിൽ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതവായിരുന്ന വീരാങ്കയ്യൻ എന്നയാളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ചെന്നൈ: തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമയെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരു ചക്രവാഹനത്തിൽ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതവായിരുന്ന വീരാങ്കയ്യൻ എന്നയാളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞു പൊലീസ് എത്തുമ്പോൾ മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല. ശിരസ് വെട്ടിയെടുത്താണ് അക്രമി സംഘം മടങ്ങിയത്. കിലോമീറ്ററുകൾക്കപ്പുറത്തു മറ്റൊരു ഗുണ്ടാനേതാവിന്‍റെ വീടിന് മുന്നില്‍ നിന്നാണ് ശിരസ് കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കടലൂരിലെ ഗുണ്ടാനേതാവായിരുന്ന സതീഷിനെ വീരാങ്കയ്യന്‍ കൊലപെടുത്തിയിരുന്നു.

ഇതിന്‍റെ പ്രതികാരമായാണ് വീരാങ്കയ്യനെ കൊന്ന് തലയറുത്ത് സതീഷിന്‍റെ വീടിന് മുന്നില്‍ ഗുണ്ടാസംഘം ഉപേക്ഷിച്ചത്. ഇതിന് ശേഷം അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സതീഷിന്‍റെ സംഘത്തിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.

കടലൂരിലെ മലമുകളിലെ ക്യാമ്പ് പൊലീസ് വളഞ്ഞതോടെ ഗുണ്ടാസംഘം വടിവാളുമായി ആക്രമിച്ചു. എസ്ഐക്കു വെട്ടേറ്റു. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഗുണ്ടാസംഘത്തിലെ കൃഷ്ണന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്.