സർക്കാർ പദ്ധതികളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്ന നാടകം അവതരിപ്പിക്കുന്നതിനു വേണ്ടി അർക്കി എന്ന സ്ഥലത്ത് പോകവേയാണ് പെൺകുട്ടികൾ ചൂഷണത്തിന് ഇരയായത്.

റാഞ്ചി: അഞ്ച് പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ വൈദികൻ ഉൾപ്പടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി. ജാർഖണ്ഡിലെ ഖുതി ജില്ലയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജിയാണ് വൈദികൻ അൽഫോൻസോ ഉൾപ്പടെ നാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർക്കാർ പദ്ധതികളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്ന നാടകം അവതരിപ്പിക്കുന്നതിനു വേണ്ടി അർക്കി എന്ന സ്ഥലത്ത് പോകവേയാണ് പെൺകുട്ടികൾ ചൂഷണത്തിന് ഇരയായത്. തുടർന്ന് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അൽഫോൻസോയെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.