Asianet News MalayalamAsianet News Malayalam

കൊടുംകുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റിനെ തി​ഹാ​ർ ജ​യിലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഇയാള്‍ക്ക് മറ്റ് 22 കേസുകളില്‍ പ്രതിയാണ്. 2019ലാണ് ഒരു കൊലപാതക കേസില്‍ തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്.

Gangster Ankit Gujjar  found dead in Tihar jail
Author
Tihar Jail, First Published Aug 4, 2021, 9:52 PM IST

ദില്ലി: ​കൊടുംകുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​ർ ജ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ഹാ​റി​ലെ ജ​യി​ലി​ലെ മൂ​ന്നാം ന​മ്പ​ർ സെ​ല്ലി​ലാ​ണ് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മർദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പ്രഥമിക അന്വേഷണം.

ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇദ്ദേഹം. 2014ലാണ് ദാദ്രിയിലെ വീട്ടിന് വെളിയില്‍ വച്ചാണ് വിജയ് പണ്ഡിറ്റിനെ ഇയാള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം തീഹാറിലെ സെല്ലില്‍ ഉണ്ടായിരുന്ന നാലുപേര്‍ കൂടി ഗുജ്ജാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതേ സമയം സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേരെ ദില്ലി ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഇയാള്‍ക്ക് മറ്റ് 22 കേസുകളില്‍ പ്രതിയാണ്. 2019ലാണ് ഒരു കൊലപാതക കേസില്‍ തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. അതേ സമയം ജയില്‍ അധികൃതര്‍ അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് നടന്നത് എന്ന് ആരോപിച്ച് ഗുജ്ജറിന്‍റെ പിതാവ് വിക്രം സിംഗ് രംഗത്ത് എത്തി. ജയില്‍ അധികൃതര്‍ക്ക് സ്വയം സുരക്ഷയ്ക്ക് വേണ്ടി 'സംരക്ഷണ പണം' നല്‍കാത്തതിനാലാണ് കൊലപാതകം എന്ന് അദ്ദേഹം ആരോപിച്ചു. 10,000 രൂപ ജയില്‍ അധികൃതര്‍ ഗുജ്ജാറില്‍ നിന്നും ആവശ്യപ്പെട്ടെന്നാണ് ആരോപണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നാണ് സന്ദീപ് ഗോയല്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട ഗു​ജ്ജാ​റി​ന്‍റെ ത​ല​യ്ക്കു 1.25 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. രോ​ഹി​ത് ചൗ​ധ​രി എ​ന്ന മ​റ്റൊ​രു ഗു​ണ്ടാ​ത്ത​ല​വ​നൊ​പ്പം ചേ​ർ​ന്ന് ചൗ​ധ​രി-​ഗു​ജ്ജാ​ർ സം​ഘം ഉ​ണ്ടാ​ക്കി​യി​രു​ന്നു. സൗ​ത്ത് ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ർ​ത്ത​നം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios