തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ മാസമാണ് കോട്ടയം റെയിൽവേ പൊലീസ് അർജുൻ ആയങ്കിക്ക് എതിരെ കേസ് എടുത്തത്.
തൃശ്ശൂര്‍: വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ അർജുൻ ആയങ്കി റിമാൻഡിൽ. തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ മാസമാണ് കോട്ടയം റെയിൽവേ പൊലീസ് അർജുൻ ആയങ്കിക്ക് എതിരെ കേസ് എടുത്തത്. പിന്നീട് കേസ് തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. ഗാന്ധിധാമിൽ നിന്ന് നാഗാർകോവിലേക്ക് സെക്കന്‍റ് ക്ലാസ്സ് ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്‍തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു.
