വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിനിടയിലായിലിരുന്നു സംഭവം. വാഹനപരിശോധനക്കിടെ പൊലീസ് ഇയാളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. 

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വില്യാപ്പള്ളി സ്വദേശി സുഹൈല്‍ ആണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിനിടയിലായിലിരുന്നു സംഭവം. വാഹനപരിശോധനക്കിടെ പൊലീസ് ഇയാളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ഫറോക്ക് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയപ്പോളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഫറോക്ക് പൊലീസും കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona